പാനൂർ :(www.panoornews.in)വിദ്യാഭ്യാസ വായ്‌പ ശരിയാക്കി നൽകാമെന്ന് പറഞ്ഞ് പെൺകുട്ടിയെ പീഡിപ്പിച്ചു,പാനൂരിൽ 3 പേർ അറസ്റ്റിൽ. കൂത്ത്പറമ്പ് എ.സി.പിയുടെ ചുമതല വഹിക്കുന്ന തലശ്ശേരി എ.എസ്.പി കിരൺ ഐ.പി.എസിൻ്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. കൂത്തുപറമ്പ് സ്വദേശികളായ ഷാജി (38), ജിനേഷ് (35), അഹമ്മദ് കുട്ടി (74) എന്നിവരാണ് പിടിയിലായത്.
പാനൂർ സ്റ്റേഷൻ പരിധിയിലെ പെൺകുട്ടിയാണ് പീഡനത്തിനിരയായത്. ഇപ്പോൾ 18 വയസുള്ള പെൺകുട്ടി 2023 ലാണ് പീഡനത്തിനിരയായത്. അന്ന് കുട്ടിക്ക് 18 വയസ് തികയാത്തതിനാൽ പോക്സോ
കുറ്റം ചുമത്തിയാണ് കേസെടുത്തത്. മിസ്ഡ്കോൾ വഴി ഷാജിയാണ് പെൺകുട്ടിയുമായി പരിചയത്തിലായത്. ഉപരിപഠനത്തിന് ബുദ്ധിമുട്ടുന്ന കാര്യം പറഞ്ഞപ്പോൾ വിദ്യാഭ്യാസ വായ്‌പ ശരിയാക്കി നൽകാമെന്ന് പറഞ്ഞ് കൂത്തുപറമ്പിലേക്ക് വിളിച്ചുവരുത്തുകയും, പീഡിപ്പിക്കുകയുമായിരുന്നെന്നാണ് പരാതി.
Girl raped by offering educational loan3 arrested in Panoor
